ഈ പ്രായത്തിലും വോട്ട് ചെയ്യാൻ എത്തിയ ത്രേസ്യാമ്മ, ജനാധിപത്യത്തിനുള്ള പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായി മാറി.

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 104 വയസുകാരി ത്രേസ്യാമ്മ പാറശേരി വോട്ട് രേഖപ്പെടുത്തി. ഇടുക്കിയിലെ ന്യൂമാൻ എൽപി സ്കൂൾ ബൂത്തിലാണ് ത്രേസ്യാമ്മ വോട്ട് ചെയ്തത്. ഈ പ്രായത്തിലും വോട്ട് ചെയ്യാൻ എത്തിയ ത്രേസ്യാമ്മ, ജനാധിപത്യത്തിനുള്ള പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായി മാറി.

Add Asianetnews as a Preferred SourcegooglePreferred

Scroll to load tweet…

അതേസമയം സംസ്ഥാനത്ത് ഉച്ച വരെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 3 മണിവരെയുള്ള കണക്ക് പ്രകാരം 62.71 ശതമാനമാണ് പോളിങ്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാൽ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.