പാലക്കാട്:  അട്ടപ്പാടിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  പുതൂർ പഞ്ചായത്ത് പാലൂർ ആനക്കട്ടിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രക്ഷിതാക്കളുമായി വഴക്കിട്ട് ഇന്നലെ വൈകുന്നേരം വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ പറയാനാകൂ എന്ന് അഗളി പോലീസ് ഇൻസ്പെക്ടർ മഞ്ചിത് ലാൽ വ്യക്തമാക്കി