Asianet News MalayalamAsianet News Malayalam

അച്ഛന്‍ ക്വാറന്‍റീനിൽ; 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ വീണ് മരിച്ച നിലയിൽ

ഈ വീട്ടിൽ താമസിക്കുന്ന ഇൻഡോറിൽ നിന്നെത്തിയ കുഞ്ഞിന്റെ പിതൃ സഹോദരൻ കൊവിഡ് രോഗബാധിതനായി ചികിത്സയിലാണ്. ഇയാളുടെ കൂടെ വന്ന കുട്ടിയുടെ പിതാവ് ഹോം ക്വാറന്റീനിലായിരുന്നു. 

11 month baby died in palakkad father in quarantine
Author
Palakkad, First Published May 31, 2020, 12:59 PM IST

പാലക്കാട്: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്ന് മാസം പ്രായമായ മുഹമ്മദ് നിസാൻ ആണ് മരിച്ചത്. പാലക്കാട് ചാലിശ്ശേരി മണാട്ടിൽ വീട്ടിൽ മുഹമ്മദ് സാദിക്കിന്റെ മകനാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ കുട്ടി തലകീഴായി കിടക്കുന്നത് അമ്മയാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ വീട്ടിൽ താമസിക്കുന്ന ഇൻഡോറിൽ നിന്നെത്തിയ കുഞ്ഞിന്റെ പിതൃ സഹോദരൻ കൊവിഡ് രോഗബാധിതനായി ചികിത്സയിലാണ്. ഇയാളുടെ കൂടെ വന്ന കുട്ടിയുടെ പിതാവ് ഹോം ക്വാറന്റീനിലായിരുന്നു. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണുള്ളത്. കൊവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം വന്നതിന് ശേഷമാണ് പോസ്റ്റ്മോർട്ടം നടത്തുകയെന്ന് പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios