കണ്ണൂരിൽ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. കായലോട് പറമ്പായിയിലെ പന്ത്രണ്ട് വയസുള്ള സിദ്ധാർത്ഥ് പ്രകാശ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഈ  സമയം വീട്ടിൽ സിദ്ധാർത്ഥും പ്ലസ് വണ്ണിന് പഠിക്കുന്ന സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. മുറിയിലെ ഫാനിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തരത്തിന് പൊക്കം കുറവായിരുന്നത് കൊണ്ട് കുട്ടിക്ക് കയ്യെത്തുന്ന തരത്തിലായിരുന്നു ഫാൻ . ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.