ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇളയസഹോദരനുമായുണ്ടായ തർക്കത്തെത്തുടർന്ന് തൂങ്ങി മരിക്കുകയായിരുന്നെന്ന് വിഴിഞ്ഞം പൊലിസ് അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് പന്ത്രണ്ടുകാരനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴി‍ഞ്ഞം മുടുപാറവിളയിൽ ആദിത്യനാണ് വീടിനുളളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇളയസഹോദരനുമായുണ്ടായ തർക്കത്തെത്തുടർന്ന് തൂങ്ങി മരിക്കുകയായിരുന്നെന്ന് വിഴിഞ്ഞം പൊലിസ് അറിയിച്ചു. സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലിസ് അന്വേഷിച്ച് വരികയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona