സംസ്ഥാന വ്യാപകമായി 53 ആര്‍ടിഒ ഓഫീസുകളിലായിരുന്നു ഓപ്പറേഷൻ ജാസൂസ് എന്ന പേരിലെ പരിശോധന. ഏജന്‍റുമാരിൽ നിന്ന് ഗൂഗിൾ പേ വഴി അടക്കം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് പരിശോധനയിൽ കണ്ടെത്തി.

തിരുവനന്തപുരം : സംസ്ഥാനത്ത് റീജിണൽ ട്രാൻസ്‍പോര്‍ട്ട് ഓഫീസുകളിൽ രണ്ട് ദിവസമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സംസ്ഥാന വ്യാപകമായി 53 ആര്‍ടിഒ ഓഫീസുകളിലായിരുന്നു ഓപ്പറേഷൻ ജാസൂസ് എന്ന പേരിലെ പരിശോധന.

ഏജന്‍റുമാരിൽ നിന്ന് ഗൂഗിൾ പേ വഴി അടക്കം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് പരിശോധനയിൽ കണ്ടെത്തി. കോട്ടയത്ത് 1,20,000 രൂപയാണ് ഉദ്യോഗസ്ഥൻ കൈപ്പറ്റിയത്. അടിമാലിയിൽ 97,000 രൂപയും കൈമാറി. കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലും കൈക്കൂലിപ്പണം പിടികൂടിയിട്ടുണ്ട്. നെടുമങ്ങാട് ഓട്ടോ കൺസൾട്ടൻസി ഓഫീസിൽ നിന്ന് ഒന്നരലക്ഷം രൂപയും കൊണ്ടോട്ടി ആര്‍ടിഒ ഓഫീസിൽ ഏജന്‍റിന്‍റെ കാറിൽ നിന്ന് 1,06,285 രൂപയും.

സോളാർ: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി

വാഹനരജിസ്ട്രേഷൻ അപേക്ഷയും ലൈസൻസുകളും പെര്‍മിറ്റും വച്ച് താമസിപ്പിച്ച് ഏജന്‍റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. വടകരയിൽ ഒരു മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടറിൽ നിന്ന് ഒന്പത് എടിഎം കാര്‍ഡുകളാണ് പിടികൂടിയത്. ക്രമക്കേടുകളിൽ നടപടിയെടുക്കാൻ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് വിജിലൻസ് കൈമാറും. 

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്നു, യുവതിയെ ബാംഗ്ലൂരുവിൽ ചെന്ന് പൊക്കി കേരളാ പൊലീസ്

കൊച്ചി: സംസ്ഥാനത്തേക്ക് അതിതീവ്ര ലഹരിമരുന്നായ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ. ഘാന സ്വദേശിനിയായ ഏഞ്ചല്ല തക്വിവായെയാണ് ബെംഗലൂരുവിൽ വച്ച് പാലാരിവട്ടം പൊലീസ് പിടികൂടിയത്. ജൂലൈ 20 ന് കൊച്ചി കലൂർ സ്റ്റേഡിയത്തിനരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും 102 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പൊലീസിന്റെ പിടിയിലായത്.

നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ഉൾപ്പെടെ ആറ് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഏഞ്ചലയുടെട ഒളിത്താവളം പൊലീസ് കണ്ടെത്തിയത്. പാലാരിവട്ടം എസ്എച്ച് ഒ സനലിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരു കെ ആർ പുരത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ദില്ലി, ബെംഗലൂരു എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് എംഡിഎംഎ കൂടുതലായി എത്തുന്നത്. കർണാടകയിൽ ലഹരിമരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി.