ഏറ്റവും കൂടുതൽ മഴ കിട്ടിയത് കാസറഗോഡ് ജില്ലയിൽ .കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം, കൊല്ലം  ജില്ലകളിൽ 

തിരുവനന്തപുരം:കാലവർഷം അവസാന പാദത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ ഇതുവരെ 13 % കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.. ഔദ്യോഗികമായി 122 ദിവസം ( ജൂൺ 1- സെപ്റ്റംബർ 30) നീണ്ടു നിൽക്കുന്ന കാലവർഷം 92 ദിവസവും പിന്നിട്ടപ്പോൾ കേരളത്തിൽ ഇപ്പോഴും മഴക്കുറവ് തുടരുന്നു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടതു 1746.9 മില്ലിമീറ്റർ മഴ. ഇതുവരെ പെയ്തത് 1512.8 മില്ലിമീറ്റർ മാത്രം. 13% കുറവ്.

ഓഗസ്റ്റ് അവസാനിക്കുമ്പോൾ (ജൂൺ 1-ഓഗസ്റ്റ് 31)
2022 1512.8 mm( -13%)
 2021 1402( -22% )
 2020 1626.2 (-9% )
 2019 1789.8( +5 % 
 2018 1795.4(+35 % )

ഓഗസ്റ്റ് മാസത്തിൽ ഇത്തവണ 24% കൂടുതൽ മഴ.ഓഗസ്റ്റ് മാസത്തിൽ സാധാരണയായി 445.2 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 551.7മില്ലിമീറ്റർ 24 % കൂടുതൽ

2021 2% കുറവ് 
2020 35% കൂടുതൽ
2019 123% കൂടുതൽ
2018 96% കൂടുതൽ
2017 10% കൂടുതൽ

ജൂലൈ സാധാരണ മഴ (0 % കുറവ്) 

ജൂലൈ മാസത്തിൽ സാധാരണയായി 653.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ജൂലൈ പെയ്തത് 652.5 മില്ലിമീറ്റർ 0 % കുറവ്.

2021ൽ 20% കുറവ് 
2020ൽ 29% കുറവ് 
2019ൽ 21% കുറവ്. 
2018ൽ 18% കൂടുതൽ

ജൂണിൽ 52 % കുറവ്

ജൂൺ മാസത്തിൽ 52% കുറവായിരുന്നു. ജൂണിൽ ലഭിക്കേണ്ട 648.3 മില്ലിമീറ്റർ സ്ഥാനത്തു ലഭിച്ചത് 308.6 മില്ലിമീറ്റർ.
2021 ൽ 36% കുറവ് 
2020 ൽ 17% കുറവ് 
2019ൽ 44% കുറവ് 
2018ൽ 15% കൂടുതൽ 

എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവാണു ഇതുവരെ ലഭിച്ചത് .ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ കാസറഗോഡ് (2532.2 mm) സാധാരണ ലഭിക്കേണ്ട (2576.8mm) മഴയെക്കാൾ 2% കുറവാണ് ഇതുവരെ ലഭിച്ചത്.ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം (520 mm) കൊല്ലം ( 892 mm) ജില്ലകളിലാണ്.തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നു.ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യത. ഇന്നും നാളെയും (ഓഗസ്റ്റ് 31& സെപ്റ്റംബർ 1) കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു