അശ്വതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് ഹർഷ. കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് നാട്ടുകാർ നേരത്തെ ചൈൽഡ് ലൈനിലും  പിങ്ക് പോലീസിലും പരാതി നൽകിയിരുന്നു.

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ 13 വയസുകാരി തൂങ്ങി മരിച്ചു. കാർത്തികപ്പള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകൾ ഹർഷയാണ് മരിച്ചത്. അമ്മ വഴക്കു പറഞ്ഞതിൽ മനംനൊന്താണ് ആത്മഹത്യ എന്ന് പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാവിലെയാണ് ഹർഷയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അശ്വതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് ഹർഷ. കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് നാട്ടുകാർ നേരത്തെ ചൈൽഡ് ലൈനിലും പിങ്ക് പോലീസിലും പരാതി നൽകിയിരുന്നു.

കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പലതവണ വീട്ടിൽ നിന്നും കുട്ടിയെ ഉപദ്രവിക്കുന്ന ശബ്ദം കേട്ടിട്ടുണ്ട്. ഇന്നലെ രാത്രിയിലും ശബ്ദം കേട്ടു. രാവിലെ തൂങ്ങിയ നിലയിൽ കണ്ട കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകും മുമ്പും അമ്മയുടെ സ്വഭാവത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നു എന്നും നാട്ടുകാർ ആരോപിച്ചു. 

Read Also: കൊവിഡ് ബാധിതയായ മലയാളി സ്ത്രീ ചികിത്സ കിട്ടാതെ ദില്ലിയിലെ ആശുപത്രി വരാന്തയിൽ...