Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് 40 സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലും വാക്സിൻ നൽകും

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി,  ജനറൽ ആശുപത്രി, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ മാർച്ച് പത്താം തീയതി വരെ പുതിയതായി വാക്സിനേഷൻ രജിസ്ട്രേഷൻ നടക്കുന്നതല്ല. 

14 Gov Health centers and 11 Private hospitals will be available for vaccination in tvm
Author
Thiruvananthapuram, First Published Mar 4, 2021, 8:20 PM IST

തിരുവനന്തപുരം : ജില്ലയിൽ 40 സർക്കാർ കേന്ദ്രങ്ങളിലും (42 സെഷനുകൾ )11 സ്വകാര്യ ആശുപത്രികളിലും (15 സെഷനുകൾ) വാക്സിനേഷൻ നൽകുമെന്ന് ജില്ലാ കളക്ടർ ഡോക്ടർ നവജോത് ഖോസ ഐഎഎസ് അറിയിച്ചു. 

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി,  ജനറൽ ആശുപത്രി, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ മാർച്ച് പത്താം തീയതി വരെ പുതിയതായി വാക്സിനേഷൻ രജിസ്ട്രേഷൻ നടക്കുന്നതല്ല. എന്നാൽ ടോക്കൺ  ലഭിച്ചവർക്കും  നേരത്തെ രജിസ്റ്റർ ചെയ്തവർക്കും വാക്സിനേഷൻ നൽകും. മറ്റു കേന്ദ്രങ്ങളിൽ,  ക്രമീകരിച്ചിട്ടുള്ള എണ്ണത്തിന്റെ  പകുതി ഓൺലൈൻ രജിസ്റ്റർ രജിസ്ട്രേഷൻ നടത്തിയവർക്കും പകുതി ടോക്കൺ വഴിയും നൽകും

 ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേർക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിൽ 150ഉം  പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 100ഉം  പേർക്ക് കുത്തിവയ്പ് നൽകും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും  അനുബന്ധരോഗങ്ങൾ ഉള്ള 45നും  59 നും ഇടയിൽ പ്രായമുള്ളവർക്കും വാക്‌സിനേഷൻ ലഭ്യമാക്കാനുള്ള എല്ലാ നടപടികൾ   സ്വീകരിക്കുമെന്നും ആശങ്കപ്പെടേണ്ടെന്നും   ജില്ലാകളക്ടർ അറിയിച്ചു.

തിരക്ക്  ഒഴിവാക്കാനുള്ള ക്രമീകരണങ്ങളോട്  എല്ലാവരും സഹകരിക്കണമെന്നും  വാക്സിനേഷൻ പാലിച്ചുകൊണ്ട് ഉദ്യോഗസ്ഥറുടെ നിർദേശങ്ങൾ  പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. മേജർ ആശുപത്രിയിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്ക് സമീപത്തുള്ള മറ്റു വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും സ്പോട്ട്  രജിസ്ട്രേഷൻ  വഴി കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്. പ്രൈവറ്റ് ആശുപത്രിയിൽ 250 രൂപ ഫീസ് നൽകണം  പോളിങ്ങ് ഓഫീസർമാരുടെ 18 ട്രെയിനിങ് സെന്ററുകളിൽ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. കൂടാതെ ജിമ്മി  ജോർജ്  സ്റ്റേഡിയത്തിൽ 10 സെഷനുകളുള്ള സ്പെഷ്യൽ  വാക്‌സിനേഷൻ  ഡ്രൈവ്  സംഘടിപ്പിച്ചു  വരുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios