14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്...

തൃശൂർ: തൃശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്കു മാറ്റിയിരിക്കുകയാണ്. 

അതേസമയം കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രിൽ 20 മുതൽ നാലു ദിവസമായി കണ്ണൂ‍ർ സെൻട്രൽ ജയിലിൽ ആർ ടി പി സി ആർ പരിശോധന നടത്തിയിരുന്നു. ഇതിൽ ആദ്യ ദിവസത്തെ ഫലം വന്നപ്പോൾ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പത്ത് ജീവനക്കാർക്കടക്കമാണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലിൽ ഉള്ളത്. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌