ഇന്ന് ഉച്ചയ്ക്ക് 12.30 തോടെ വെറ്റക്കട ബീച്ചിലാണ് ദാരുണ സംഭവമുണ്ടായത്. പെൺകുട്ടിയുടേത് ആത്മഹത്യയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. 

തിരുവനന്തപുരം : വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ മരിച്ചു. വർക്കല വെൺകുളം സ്വദേശിനിയായ ശ്രേയയാണ് (14) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ വെറ്റക്കട ബീച്ചിലാണ് ദാരുണ സംഭവമുണ്ടായത്. പെൺകുട്ടിയുടേത് ആത്മഹത്യയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. 

കുട്ടി കടലിലേക്ക് പോവുന്നതാണ് നാട്ടുകാർ കണ്ടത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ തിരച്ചിലിനിടെ കുട്ടിയുടെ മൃതദേഹം കരയ്ക്ക് അടിഞ്ഞു. 

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ സംശയം. പെൺകുട്ടി വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറയുന്നു. 

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം, കേരളത്തിൽ മഴ ശക്തം; അലർട്ട് വിവരങ്ങളറിയാം

YouTube video player