പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മുറിവുകളോ പാടുകളോ ഒന്നും കാണാൻ കഴിഞ്ഞില്ലെന്ന് പൊലീസ്. കുട്ടിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.

ആലപ്പുഴ: ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയകാവ് കൊല്ലംപള്ളി കോളനിയിലാണ് കുട്ടിയെ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി മുറിവുകളോ പാടുകളോ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചു. 

നാളെ രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പട്ടണക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.