നാട്ടികയിലെ ടോൾപ്പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ

തൃശൂർ: നാട്ടികയിലെ ടോൾപ്പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. കളക്ടറും തൃശ്ശൂർ റൂറൽ എസ്പിയും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ദേശീയപാതയിൽ പരിശോധന നടത്തും. ദേശീയപാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്തുമെന്നും അവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ തീരുമാന എടുക്കും എന്ന് അദ്ദേഹം പ്രതികരിച്ചു. നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ടോൾ പിരിവ് ആരംഭിച്ചിട്ടില്ല. ജനങ്ങളും ജനപ്രതിനിധികളും പറയുന്നത് പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടില്ല എന്നാണ്, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിനുശേഷമേ ടോൾ പിരിക്കാവൂ എന്നാണ് നാട്ടുകാർ പറയുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ, ഇതിൽ സംസ്ഥാന സർക്കാറിന് യാതൊരു നിയന്ത്രണവും ഇല്ലെന്നും എൻഎച്ച്ഐക്കാണ് പൂർണ്ണ നിയന്ത്രണം, ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലം പരിശോധിക്കും. എത്ര ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു എന്ന് അവർ പറയട്ടെ. 90% പൂർത്തീകരിച്ചാൽ മാത്രമേ ടോൾ പിരിക്കാൻ കഴിയു. ടോൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അനുമതി ലഭിച്ചിരുന്നു. ഇന്നലെ വീണ്ടും ടോൾ ആരംഭിച്ചു എന്നറിഞ്ഞപ്പോൾ അധികൃതരെ ബന്ധപ്പെട്ടിരുന്നു. ഇന്ന് വീണ്ടും അത് നിർത്തിവച്ചിട്ടുണ്ട്. സ്ഥിരമായി നിർത്തി വയ്ക്കാൻ കഴിയില്ല. റോഡുകളിൽ കൃത്യമായ ബോധവൽക്കരണം കേരളത്തിൽ അത്യാവശ്യമാണ്. ഗതാഗതകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട അടിയന്തരമായി മീറ്റിംഗ് വിളിച്ച് വേണ്ട നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.