സംസ്ഥാനത്ത്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30-ന് മുകളിലുള്ള 16 പ്രദേശങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി. ഈ പ്രദേശത്ത് സമ്പൂർണ ലോക്ക്ഡൌൺ കർശനമായി നടപ്പിലാക്കുമെന്നും കർശന നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30-ന് മുകളിലുള്ള 16 പ്രദേശങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി. ഈ പ്രദേശത്ത് സമ്പൂർണ ലോക്ക്ഡൌൺ കർശനമായി നടപ്പിലാക്കുമെന്നും കർശന നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് പ്രദേശങ്ങളാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

ടിപിആര്‍ 30ന് മുകളിലുള്ള പ്രദേശങ്ങൾക്ക് പുറമെ ടിപിആര്‍ എട്ടിന് താഴെയുള്ള 178, ടിപിആര്‍. എട്ടിനും 20നും ഇടയ്ക്കുള്ള 633, ടിപിആര്‍. 20-നും 30-നും ഇടയ്ക്കുള്ള 208, എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍. അടിസ്ഥാനമാക്കി പരിശോധന വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona