ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 36 ഫലങ്ങളും നെഗറ്റീവ് ആണ്. കോവിഡ് സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നുവരുന്നു.

കോഴിക്കോട്: കൊവിഡ്19 (കൊറോണ) പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുതായി 17 പേർ ഉള്‍പ്പെടെ 29 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതില്‍ ഒരാൾ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും മൂന്ന് പേർ മെഡിക്കൽ കോളേജിലും ഒരാൾ ബേബി മെമ്മോറിയൽ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്രവ സാംപിൾ പരിശോധനക്ക് അയച്ചതിൽ ഇന്നലെ ലഭിച്ച രണ്ട് ഫലവും നെഗറ്റീവാണ്. പുതുതായി രണ്ട് പേരുടെ സ്രവ സാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇനി നാല് പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 36 ഫലങ്ങളും നെഗറ്റീവ് ആണ്. കോവിഡ് സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നുവരുന്നു.

Read Also: കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 13 പേര്‍ നിരീക്ഷണത്തില്‍