Asianet News MalayalamAsianet News Malayalam

വയനാട്ടിൽ മൃഗഡോക്ടർ അടക്കം 17 പേർക്ക് കൊവിഡ്

ഓഗസ്റ്റ് 16ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി (48), ബത്തേരി സ്വദേശി (34),  ഓഗസ്റ്റ് 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (24), വൈത്തിരി സ്വദേശിയായ ജവാന്‍ (48) എന്നിവർക്കാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.

17 persons in wayanad confirms with covid 19
Author
Wayanad, First Published Aug 19, 2020, 7:41 PM IST

സുൽത്താൻബത്തേരി: വയനാട് ജില്ലയില്‍ മൃഗഡോക്ടറുൾപ്പെടെ  17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാംഗ്ലൂരില്‍ നിന്നെത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

മൃഗസംരക്ഷണ വകുപ്പില്‍ ഡോക്ടറായ ചെതലയം സ്വദേശി (50), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള കാരക്കാമല സ്വദേശികളായ രണ്ടുപേര്‍ (18,19),  മേപ്പാടി സമ്പര്‍ക്കത്തിലുള്ള നാല് ചൂരലല്‍മല സ്വദേശികള്‍ (19, 55, 60, 64), ഒരു കല്‍പ്പറ്റ സ്വദേശി (40), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കു പോയ തലപ്പുഴ ഗോദാവരി കോളനി സ്വദേശികള്‍ (45, 40), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സഹോദരന്റെ ചികിത്സാവശ്യാര്‍ത്ഥം പോയി വന്ന മാനന്തവാടി കണിയാരം സ്വദേശി (20), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശി (58), വാളാട് സമ്പര്‍ക്കത്തിലുള്ള വെള്ളമുണ്ട സ്വദേശി (50) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.  

ഓഗസ്റ്റ് 16ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി (48), ബത്തേരി സ്വദേശി (34),  ഓഗസ്റ്റ് 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (24), വൈത്തിരി സ്വദേശിയായ ജവാന്‍ (48) എന്നിവർക്കാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.

Follow Us:
Download App:
  • android
  • ios