പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന വർഷ ഇന്നലെ ഫലം വന്നപ്പോൾ പരാജയപ്പെട്ടിരുന്നു

കൊല്ലം: കടയ്ക്കലിൽ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ കുമ്മിൾ തച്ചോണം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വർഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന വർഷ ഇന്നലെ ഫലം വന്നപ്പോൾ പരാജയപ്പെട്ടിരുന്നു. പ്ലസ് ടു പരീക്ഷ തോറ്റതിലുള്ള വിഷമമായിരിക്കാം ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.