കോളേജ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം:ഈ മാസം 18ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കൊളജ് ഹയർ സെക്കന്‍ഡറി ഗ്രൗണ്ടിൽ വച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങലിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി സംവദിക്കുന്ന മുഘാമുഖം പരിപാടിയുടെ പന്തലിന് 18 ലക്ഷം രൂപ അനുവദിച്ചുഎസ്റ്റിമേറ്റ് തുകയായ 17,03,490 രൂപയും ജിഎസ്ടിയും കൂടാതെ ആര്‍ച്ച്, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവക്ക് അദികമായി ചെലവാകുന്ന100000 രൂപ ഉള്‍പ്പെടെ ആകെ 18,03,490 രൂപക്കുള്ള ഭരണാനുമതി നല്‍കണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു,18,03,490 രൂപയും അനുവദിച്ച് ഉത്തരവായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് വെല്‍ഫയര്‍ ആന്‍റ് ഔട്ട് രീച്ച് ശീര്‍ഷകത്തില്‍ നിന്ന് പണം ചെലവഴിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
