യുവതി പ്രവേശത്തില്‍ പ്രതിഷേധിച്ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശബരിമല കര്‍മസമിതി, ആര്‍എസ്എസ്, ബിജെപി നേതാക്കളായ 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും സര്‍ക്കാര്‍ 

കൊച്ചി: മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 193 കേസുകളെന്ന് സര്‍ക്കാര്‍. പെരിയയിലെ ഇരട്ടക്കൊലപാതകത്തെ തുടർന്നാണ് യൂത്ത് കോണ്‍ഗ്രസ് മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. യുവതി പ്രവേശത്തില്‍ പ്രതിഷേധിച്ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശബരിമല കര്‍മസമിതി, ആര്‍എസ്എസ്, ബിജെപി നേതാക്കളായ 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മിന്നല്‍ ഹര്‍ത്താല്‍ സംബന്ധിച്ച് രണ്ട് റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് ഡീൻ കുര്യാക്കോസിനും, കാസർകോട് ജില്ലയിലെ യുഡിഎഫ് നേതാക്കൾക്കുമെതിരെ സ്വമേധയാ കേസെടുത്തിരുന്നു.