കണ്ണൂര്‍: ന്യൂമാഹിയില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ശ്രീജില്‍, ശ്രീജിത്ത് എന്നീ രണ്ട്  രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാരകമായി പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.  ബിജെപി പ്രവര്‍ത്തകന്‍ പ്രസാദിന്റെ വീട് സിപിഎമ്മുകാര്‍  അടിച്ച് തകര്‍ത്തു. വീട്ടിന് മുന്നില്‍ നിര്‍ത്തിയട്ട ഒരു ഓട്ടോയും ബൈക്കും തകര്‍ത്തു.