വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം എന്നായിരുന്നു എ എം ആരിഫിന്‍റെ ആവശ്യം. വോട്ടർമാർക്കിടയിൽ തന്നെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തി എന്നായിരുന്നു ആരോപണം. 63,513 വോട്ടിനാണ് കെസി വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് വിജയിച്ചത്.
കൊച്ചി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാന്‍റെ വിജയം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാര്‍ത്ഥി എ എം ആരിഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സിവില്‍ പ്രൊസീജ്യര്‍ കോര്‍ഡിന്റെ (സിപിസി) റൂള്‍ VII പ്രകാരമാണ് ജസ്റ്റിസ് ജി ഗിരീഷ് ആരിഫിന്റെ ഹര്‍ജി തള്ളിയത്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കെ സി വേണുഗോപാല്‍ വോട്ടർമാർക്കിടയിൽ തന്നെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തി എന്നായിരുന്നു ആരിഫിന്‍റെ ആരോപണം. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും ആരിഫ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ഹര്‍ജിയാണ് ഹൈക്കോടതി നിരുപാധികം തള്ളിയത്. ഈ വര്‍ഷം മെയ് മാസത്തില്‍ ജസ്റ്റിസ് എ ബദറുദ്ദീന്‍ പരിഗണിച്ച ഹര്‍ജി ഇന്ന് ജസ്റ്റിസ് ജി ഗിരീഷ് തള്ളുകയായിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ 63513 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ എം ആരിഫിനെ പരാജയപ്പെടുത്തിയിരുന്നു.
