Asianet News MalayalamAsianet News Malayalam

മഹാമാരിയെ പ്രതിരോധിച്ച് കേരളം: കാസർകോട് ജില്ലയിൽ 22 പേർക്ക് കൂടി കൊവിഡ് രോഗം ഭേദമായി

കൊവിഡ് ഹോട്ട് സ്പോട്ടുകൾ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തിന് വേണമെങ്കിൽ ഹോട്ട് സ്പോട്ടുകളുടെ കൂട്ടത്തിൽ ജില്ലകളുടെ എണ്ണം വർദ്ധിപ്പിക്കാം
22 more covid patients discharged in Kasaragod
Author
Kasaragod, First Published Apr 16, 2020, 5:48 PM IST
കാസർകോട്: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മികച്ച മുന്നേറ്റം കൈവരിച്ച് കേരളം. ഇന്ന് കാസർകോട് ജില്ലയിൽ മാത്രം 22 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 14 പേർക്കും കാസർകോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ച് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് പേർക്കുമാണ് രോഗം ഭേദമായത്.

അതേസമയം കൊവിഡ് ഹോട്ട് സ്പോട്ടുകൾ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തിന് വേണമെങ്കിൽ ഹോട്ട് സ്പോട്ടുകളുടെ കൂട്ടത്തിൽ ജില്ലകളുടെ എണ്ണം വർദ്ധിപ്പിക്കാം. എന്നാൽ ഹോട്ട് സ്പോട്ടിൽ നിന്ന് ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കിൽ കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരളം നൽകിയ കണക്കുകളുടെ  അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളത്തിലെ കോട്ടയം ഉൾപ്പടെ രാജ്യത്തെ 325 ജില്ലകളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കേന്ദ്രം ഇന്നലെ പുതുക്കി നിശ്ചയിച്ച കൊവിഡ് ഹോട്ട് സ്പോട്ട് ജില്ലകളുടെ തരംതിരിവ് അശാസ്ത്രീയമാണെന്നാണ് കേരളത്തിൻറെ നിലപാട്. ഒരു കേസ് മാത്രമുള്ള വയനാടും രണ്ട് കേസുള്ള തിരുവനന്തപുരവും കേന്ദ്ര പട്ടികയിൽ ഹോട്ട് സ്പോട്ടാണ്.
Follow Us:
Download App:
  • android
  • ios