Asianet News MalayalamAsianet News Malayalam

അതിര്‍ത്തി കടന്നെത്തുന്നത് ഗുണനിലവാരമില്ലാത്ത പാല്‍; പിടികൂടിയത് 2484 ലിറ്റര്‍

അറ്റ്മോസ് ഫാം ഫ്രഷ് മില്‍ക്ക് എന്ന കമ്പനിയുടെ പാൽ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി. തമിഴ്നാട്ടിലെ ദിണ്ഡിഗല്ലില്‍നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന പാലാണ് പിടികൂടിയത്

2484 litre low quality milk seized from palakkad
Author
Palakkad, First Published Jan 18, 2020, 12:47 PM IST

പാലക്കാട്: കേരളത്തിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാൽ ക്ഷീരവികസന വകുപ്പ് പിടികൂടി. പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ വെച്ചാണ് പാൽ പിടികൂടിയത്. അറ്റ്മോസ് ഫാം ഫ്രഷ് മില്‍ക്ക് എന്ന കമ്പനിയുടെ പാൽ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി.

തമിഴ്നാട്ടിലെ ദിണ്ഡിഗല്ലില്‍നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന പാലാണ് പിടികൂടിയത്. നൂറുകണക്കിന് പാക്കറ്റുകളിലായി കണ്ടെയ്നറിൽ  കൊണ്ടുവരികയായിരുന്ന പാൽ ചെക്ക് പോസ്റ്റിൽ തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. ഇതിന് മുമ്പ് ഓണത്തോട് അനുബന്ധിച്ചാണ് വന്‍ തോതിൽ ഗുണനിലവാരമില്ലാത്ത പാൽ മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍നിന്നും പിടികൂടിയത്.

ഗുണനിലവാരമില്ലാത്ത പാലുമായി എത്തുന്ന പലവാഹനങ്ങളും തിരിച്ചയ്ക്കുകയും ചെയ്തിരുന്നു.  പാലക്കാട് ജില്ലയില്‍ മീനാക്ഷിപുരത്ത് മാത്രമാണ് ക്ഷീര വികസന വകുപ്പിന് ചെക്ക്പോസ്റ്റ് ഉള്ളത്. വാളയാര്‍,ഗോപാലപുരം,ഗോവിന്ദാപുരം, ഉള്‍പെടെഉള്ള മറ്റ് ചെക്ക്പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് വരുന്ന പാലിന്‍റെ ഗുണനിലവാര പരിശോധന നടത്താൻ നിലവില്‍ സംവിധാനങ്ങളില്ല.

ഗുണനിലവാരമില്ല; അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു

തേയിലച്ചെടികളില്‍ മാരക കീടനാശിനികള്‍, തൊഴിലാളികളില്‍ ഡി.എന്‍.എ പരിവര്‍ത്തനത്തിന് കാരണമാകുന്നു

പിടിക്കപ്പെട്ടാൽ പേര് മാറ്റും: വ്യാജവെളിച്ചെണ്ണ തമിഴ്‍നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഒഴുകുന്നു

Follow Us:
Download App:
  • android
  • ios