കോഴിക്കോട്: കോഴിക്കോട്  ജില്ലയില്‍ ഇന്ന് 264 കൊവിഡ് 19  പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ  അറിയിച്ചു. ഇവരിൽ 230 പേർക്കും സമ്പർക്കം വഴിയാണ് രോഗ വ്യാപനമുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത 16 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തവയിൽ ഉൾപ്പെടുന്നു. 

രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേർ വിദേശത്ത് നിന്നും പതിനൊന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്.  വടകര 36 പേർക്കും കൊയിലാണ്ടിയിൽ 26 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും  ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു. 

ഇതോടെ നിലവിൽ 1178 കോഴിക്കോട് സ്വദേശികളാണ് രോഗം ബാധിച്ച് ചികിൽസയിലുള്ളത്. മറ്റ് ജില്ലകളിൽ നിന്നുള്ള 155 പേരും കോഴിക്കോട് വിവിധ ആശുപത്രികളില്‍ ചികിൽസയിലുണ്ട്.