നാഗപട്ടണം സ്വദേശി മുനിസ്വാമിയാണ് എയർ കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇയാള്‍ സ്വർണം കടത്താൻ ശ്രമിച്ചത്. 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന 280 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ നാഗപട്ടണം സ്വദേശി മുനിസ്വാമിയാണ് എയർ കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇയാള്‍ സ്വർണം കടത്താൻ ശ്രമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.