16 കോടി രൂപയാണ് കുഞ്ഞിന്‍റെ ചികിത്സയ്ക്കായി വേണ്ടത്. തങ്ങളുടെ ഏക മകൻ ധ്രുവൻ പൂർണ ആരോഗ്യവാനായി ഇരിക്കാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ദിവസവേതനക്കാരായ മാതാപിതാക്കൾ അനന്തുവും അശ്വതിയും.

കൊച്ചി: മൂന്നു മാസം പ്രായമുള്ള ധ്രുവനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സുമനസുകളുടെ സഹായം തേടി കുടുംബം. കൂത്താട്ടുകുളം സ്വദേശികളായ അനന്തു, അശ്വതി ദമ്പതിമാരുടെ ഏക മകനായ ധ്രുവന് മസ്കുലാർ അട്രോഫി ടൈപ്പ് ഒന്നാണ് ബാധിച്ചിരിക്കുന്നത്. 16 കോടി രൂപയാണ് കുഞ്ഞിന്‍റെ ചികിത്സയ്ക്കായി വേണ്ടത്. തങ്ങളുടെ ഏക മകൻ ധ്രുവൻ പൂർണ ആരോഗ്യവാനായി ഇരിക്കാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ദിവസവേതനക്കാരായ മാതാപിതാക്കൾ അനന്തുവും അശ്വതിയും. സ്‌പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് ഒന്നാണ് ധ്രുവന് ബാധിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കുട്ടിയുടെ കാലുകളുടെ ചലനം കുറഞ്ഞു വന്നതോടെയാണ് പ്രശ്നം ശ്രദ്ധയിൽ പെട്ടത്.കോലഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സയിലാണ് രോഗം തിരിച്ചറിഞ്ഞത്.തുടർന്ന് വിവിധ ആശുപത്രികളിൽ പരിശോധനകൾ നടത്തി.നിലവിൽ മരുന്നുകൾ നൽകുന്നുണ്ട്. ചെറിയൊരു മാറ്റം പ്രകടമാണെങ്കിലും ജീൻ തെറാപ്പി തുടങ്ങണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ് അനന്തുവും അശ്വതിയും. അശ്വതി പ്രസവത്തെ തുടർന്ന് വിശ്രമത്തിലാണ്. അനന്തുവിൻ്റെ ചെറിയ വരുമാനം കൊണ്ട് ദൈനംദിന ചികിത്സ പോലും മുടങ്ങുന്ന സാഹചര്യമുണ്ട്. കുട്ടിയുടെ ചികിത്സക്കായി കൂത്താട്ടുകുളം നഗരസഭയിൽ യോഗം ചേർന്ന് അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിൽ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.

BANK OF BARODA

Name : Dhruvaan Sahaya Nidhi

ACC No. : 55350100009131

IFSC : BARB0KOOKUL

Branch : Koothattukulam

Contact : +91 8606101736

ധ്രുവന് ജീവിതത്തിലേക്ക് തിരികെ വരണം; വേണ്ടത് 16 കോടി, സഹായം തേടി കുടുംബം