'യുഡിഎഫ് കാലത്ത് 300, എല്‍ഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200'; സ്റ്റാർട്ടപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
തരൂരിൻ്റെ ലേഖന വിവാദത്തിൽ യുഡിഎഫിൽ വിമർശനം തുടരുന്നതിനിടെ സ്റ്റാർട്ട് അപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്.

തിരുവനന്തപുരം: തരൂരിൻ്റെ ലേഖന വിവാദത്തിൽ യുഡിഎഫിൽ വിമർശനം തുടരുന്നതിനിടെ സ്റ്റാർട്ട് അപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്‌റ്റാർട്ട് അപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എൽഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200 ആയി വർധിച്ചു. 5800 കോടിയുടെ നിക്ഷേപമുണ്ടായി. 2026 ഓടെ 15,000 സ്റ്റാർട്ട് അപ്പുകളാണ് ലക്ഷ്യമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
