തൃശ്ശൂ‍ർ: ഗുരുവായൂർ ഏകാദശിക്കും ദശമിക്കും ഓൺലൈൻ ബുക്കിംഗ് വഴി 3000 പേർക്ക് ദർശനം അനുവദിക്കാൻ തീരുമാനം. നവംബർ 24 ന് ദശമി ദിവസം നടക്കുന്ന ഗജരാജൻ കേശവൻ അനുസ്മരണ ഘോഷയാത്ര രണ്ട് ആനകളെ ഉൾപ്പെടുത്തിക്കൊണ്ട് മാത്രം നടത്തും.

നവംബർ 26 ന് ദ്വാദശി ദിവസം രാവിലെ 8.30 ന് ക്ഷേത്ര നട അടച്ചതിന് ശേഷം വൈകീട്ട് നാലര വരെ വിശ്വാസികൾക്ക് ദർശനം അനുവദിക്കുന്നതല്ല. നവംബർ 25 നാണ് ഗുരുവായൂർ ഏകാദശി.