Asianet News MalayalamAsianet News Malayalam

മുംബൈയിൽ നിന്നുമെത്തിയ 32 കാസർ​കോട്ടുകാരെ ഐസൊലേഷൻ ക്യാംപിൽ പ്രവേശിപ്പിച്ചു

മുംബൈയിൽ നിന്നുമെത്തിയ 32 അം​ഗ സംഘത്തെ പാർപ്പിക്കാൻ സ്കൂളിൽ ക്യാംപ് സജ്ജമാക്കി അധികൃതർ. 

32 peoples admitted to special isolation camp in kasargod
Author
Padanakkad, First Published Mar 22, 2020, 9:37 AM IST

‌കാസർകോട്: കോവിഡ് മുൻകരുതലിന്റെ ഭാ​ഗമായി  മുംബൈയിൽ നിന്നും എത്തിയ 32 പേരടങ്ങിയ കാസർകോട്ടുകാരുടെ സംഘത്തെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മുംബൈയിൽ ജോലി ചെയ്യുകയായിരുന്ന കാസർകോട്ട് വലിയപറമ്പ് സ്വദേശികളെയാണ് താത്കാലികമായി സജ്ജമാക്കിയ ക്യാംപിലേക്ക് മാറ്റിയത്. ‌‌

വലിയപറമ്പ് പടന്നക്കടപ്പുറം ​ഗവർൺമെന്റ് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജമാക്കിയാണ് ഇത്രയും പേരെ പാർപ്പിച്ചിരിക്കുന്നത്. അടുത്ത 14 ദിവസം ഇവർ ഈ ക്യാംപിൽ തുടരും. നിലവിൽ ഇവരിലാർക്കും രോ​ഗലക്ഷണങ്ങളില്ല. 14 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചതോടെ കാസർകോട്ട് ജില്ലയിൽ അതീവ ജാ​ഗ്രത തുടരുകയാണ്. അടുത്ത രണ്ടാഴ്ച ജില്ലയിൽ കർശന  നിയന്ത്രണങ്ങളാണ് നിലനിൽക്കുക. 

Follow Us:
Download App:
  • android
  • ios