പാലക്കാട്: സമ്പർക്കവ്യാപനം ശക്തമായ പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കാണ് ഇന്ന്  രോ​ഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലാണ് സമ്പർക്കവ്യാപനം ശക്തമായിരിക്കുന്നത്. പട്ടാമ്പി ക്ലസ്റ്ററിൽ ഇന്ന് 39 പേർക്കാണ് രോ​ഗബാധ കണ്ടെത്തിയത്. ഇവരിൽ 29 പേർ പാലക്കാട് സ്വദേശികളും ഏഴ് പേർ തൃശ്ശൂരിൽ നിന്നുള്ളവരും 3 പേർ മലപ്പുറത്തു നിന്നുള്ളവരുമാണ്. 

പട്ടാമ്പിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ  29 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 20 പേരും ഉൾപ്പടെ ഉള്ളവർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.   20 പേരാണ് വിവിധ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ എത്തിയവർ. ഇതിൽ കോട്ടോപ്പാടം, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളായ യഥാക്രമം 3,5,13 വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നുണ്ട്. കൂടാതെ ജില്ലയിൽ 93 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 295 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിത്സയിൽ ഉണ്ട്.
 

Read Also: കൊവിഡ് പിടിയിൽ തിരുവനന്തപുരം; രോഗബാധിതരുടെ എണ്ണം 2000 കടന്നു, ഏറെയും സമ്പർക്കരോ​ഗികൾ...