തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകളാണ് പുതുതായി തുടങ്ങുക.എയർ ഇന്ത്യ - 1, സ്പൈസ് ജെറ്റ് - 8, എയർ ഏഷ്യ - 7,  വിസ്താര - 1, ഗോ എയർ - 22 എന്നിങ്ങനെയാകും പുതിയ സര്‍വീസുകള്‍

തിരുവനന്തപുരം: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 39 ആഭ്യന്തര സർവീസുകൾ പുതുതായി ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിളിച്ച എയർലൈൻ മേധാവികളുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണിത്. എയർലൈൻ ഓപ്പറേറ്റർസ് സംസ്ഥാന സർക്കാരിനെ ഇക്കാര്യം അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകളാണ് പുതുതായി തുടങ്ങുക.

Add Asianetnews as a Preferred SourcegooglePreferred

ഗോ എയർ - 22, എയർ ഇന്ത്യ - 1, സ്പൈസ് ജെറ്റ് - 8, എയർ ഏഷ്യ - 7, വിസ്താര - 1 എന്നിങ്ങനെയാകും പുതിയ സര്‍വീസുകള്‍. ഇന്ധന നികുതിയുമായി ബന്ധപ്പെട്ട തീരുമാനത്തിന് വിധേയമായി ഇൻഡിഗോയുടെ മൂന്ന് ഫ്ളൈറ്റുകളും ആരംഭിച്ചേക്കും.