തിരുവനന്തപുരം: തലസ്ഥാനത്ത് 39 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ശ്രീചിത്രയുടെ പുതിയ കെട്ടിട നിർമാണത്തിനെത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

റാപ്പിഡ് ടെസ്റ്റിലാണ് ഇവർക്ക് കൊവിഡ് പൊസീറ്റീവായത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൈറ്റിൽ എത്തിയപ്പോൾ മുതൽ ഇവർ നിരീക്ഷണത്തിലായിരുന്നു. തിരുവനന്തപുരം പോലീസ് ഗസ്റ്റ് ഹൗസിലെ പാചകക്കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

മൂന്നാറിൽ പെയ്ഡ് ക്വാറന്റീനിൽ ആയിരുന്ന 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കന്യകുമാരിയിൽ നിന്നുള്ള  മത്സ്യതൊഴിലാളികളാണ്. കൊച്ചിയിലെ കമ്പനിയിൽ ജോലിക്കെത്തിയ ഇവരെ മൂന്നാറിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. 

41 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 17 മുതൽ  ഇവർ മൂന്നാറിലെ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് പൊസിറ്റീവായ വരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി