Asianet News MalayalamAsianet News Malayalam

പ്രളയദുരന്തത്തിൽ ഇതുവരെ 39 പേർ മരിച്ചെന്ന് മുഖ്യമന്ത്രി: ആറ് പേരെ കാണാതായി


പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് നിയമസഭയുടെ കാര്യപരിപാടികൾ റദ്ദാക്കിയിരുന്നു. പ്രളയദുരന്തത്തില്‍ ചരമോപചാരര്‍പ്പിച്ച് 15 മിനിട്ടിനുള്ളില്‍ നിയമസഭ പിരിഞ്ഞു നാളത്തെയും മറ്റന്നാളത്തെയും സഭ റദ്ദാക്കി. 

39 persons died in flood says Chief minister in assembly
Author
നിയമസഭാ മ്യൂസിയം, First Published Oct 20, 2021, 1:18 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയദുരന്തത്തില്‍ (Kerala Flood) 39 പേര്‍ മരിച്ചുവെന്നും 6 പേരെ കാണാതായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) നിയമസഭയെ അറിയിച്ചു. ദുരന്തബാധിതരുടെ ദുഖം കേരളത്തിന്‍റെ ദുഖമാണെന്നും ആരേയും കൈവിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയമുന്നറിയിപ്പ് (Flood warning) നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം, രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചോയെന്ന്  പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി രൂപപ്പെട്ട ഇരട്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.  വിവിധ വകുപ്പുകള്‍ ഏകോപിച്ചുള്ള രക്ഷാപ്രവര്‍ത്തനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. 39 ജീവനെടുത്ത പ്രളയക്കെടുതിയില്‍ 213 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു.കേരളം പൊതുവായി നേരിടുന്ന ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

പ്രളയക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം നിയമസഭയിൽ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പ്രളയദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മുന്നറിയിപ്പിലും രക്ഷാപ്രവര്‍ത്തനത്തിലും,സര്‍ക്കാരിന് വീഴ്ച സംഭവിക്കുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പശ്ചിമഘട്ട സംരക്ഷത്തിന് വിദഗ്ധ സമിതിയുടെ  നിര്‍ദ്ദേശമനുസരിച്ച് മാറ്റങ്ങള്‍ വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിൻ്റെ അഭാവത്തിൽ ഉപനേതാവ് കെ.ബാബുവാണ് സഭയിൽ സംസാരിച്ചത്. 

പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് നിയമസഭയുടെ കാര്യപരിപാടികൾ റദ്ദാക്കിയിരുന്നു. പ്രളയദുരന്തത്തില്‍ ചരമോപചാരര്‍പ്പിച്ച് 15 മിനിട്ടിനുള്ളില്‍ നിയമസഭ പിരിഞ്ഞു നാളത്തെയും മറ്റന്നാളത്തെയും സഭ റദ്ദാക്കി. ഇനി തിങ്കഴാഴ്ച സഭ വീണ്ടും ചേരും. തുടര്‍ച്ചയായി സഭയില്‍ നിന്ന് വിട്ടുനിന്ന പിവി. അന്‍വര്‍ ഇന്ന് സഭയിലെത്തി. മരാമത്ത് വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസുമായി ഇടഞ്ഞ ഭരണകക്ഷി എംഎല്‍എ എ.എന്‍.ഷംസീര്‍ ഇന്ന് സഭയില്‍ ഹാജരായില്ല.,പ്രതിപക്ഷ നേതാവടക്കം ഭൂരിഭാഗം അംഗങ്ങളും സഭയിലെത്തിയില്ല. 52 അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. 

Follow Us:
Download App:
  • android
  • ios