തിരുവനന്തപുരം: സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പരിധിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിനാവില്ലെന്നും നിയമസഭയില്‍ പികെ ശശി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

തീവ്രവാദക്കേസുകളില്‍ ചുമത്തുന്ന യുഎപിഎ നിയമം സംസ്ഥാന സര്‍ക്കാരോ പൊലീസോ ദുരുപയോഗം ചെയ്തിട്ടില്ല. കേസുകളുടെ എണ്ണം മാത്രം കണക്കിലെടുത്ത് രാഷ്ട്രീയപ്രവര്‍ത്തകരുടെ മേല്‍ യുഎപിഎ ചുമത്തില്ലെന്നും അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയ ദുരിതാശ്വാസം പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4093.91 കോടി കിട്ടിയെന്നും സാലറി ചാലഞ്ചിലൂടെ ഇതുവരെ 1021.26 കോടി സമാഹരിക്കാനായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.