Asianet News MalayalamAsianet News Malayalam

പരിയാരത്ത് പ്രതിസന്ധി രൂക്ഷം: 44 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒരു ഹൗസ് സർജൻ, മൂന്ന് സ്റ്റാഫ് നേഴ്സുമാർ, രണ്ട് ഡയാലിസിസ് ടെക്നീഷ്യൻസ്, ഫാർമസിസ്റ്റ് എന്നിവർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

44 health workers in pariyaram confirmed with covid 19
Author
Pariyaram, First Published Jul 27, 2020, 1:56 PM IST

കണ്ണൂർ: ജില്ലയെ ആശങ്കയിലാഴ്ത്തി പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് വ്യാപനം തുടരുന്നു. ഇതുവരെ 44 ആരോഗ്യപ്രവർത്തകർക്കാണ് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

ഒരു ഹൗസ് സർജൻ, മൂന്ന് സ്റ്റാഫ് നേഴ്സുമാർ, രണ്ട് ഡയാലിസിസ് ടെക്നീഷ്യൻസ്, ഫാർമസിസ്റ്റ് എന്നിവർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്ന 150 ആരോഗ്യ പ്രവർത്തകരെ ക്വാറൻ്റീനിലാക്കിയിട്ടുണ്ട്. 

വിവിധ രോഗങ്ങൾക്കായി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 12 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തര പ്രതിസന്ധി കണക്കിലെടുത്ത് ആശുപത്രിയിലെ ചികിത്സ സൗകര്യങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. രോഗബാധിതരായ ആരോഗ്യപ്രവർത്തകരിൽ ഭൂരിപക്ഷം പേർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios