മലപ്പുറം: പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ അഞ്ചു പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഫാർമസിസ്റ്റ് ഉൾപ്പടെ അഞ്ച് പേർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത്. ഇവർ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

അതേസമയം മലപ്പുറത്ത് ഇന്ന് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.  പെരുവെള്ളൂർ സ്വദേശി  കോയാമു (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജില്‍ രാവിലെ 10.30 ന് ആയിരുന്നു കോയാമുവിന്‍റെ മരണം. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും അടക്കം പത്ത് പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ന്യുമോണിയ, പ്രമേഹം, അൽഷിമേഴ്സ് രോഗിയായിരുന്നു കോയാമു.

Read Also: മഴ കനത്തു, 10 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്...