Asianet News MalayalamAsianet News Malayalam

മഴ കനത്തു, 10 ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട്

കേരള-കർണ്ണാടക തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും കാലാവസ്ഥാനീരിക്ഷണകേന്ദ്രം 

heavy rain yellow alert in 10 districts of kerala
Author
Thiruvananthapuram, First Published Aug 1, 2020, 4:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. നാളെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസ‍കോട്, കണ്ണൂര്‍, വയാനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശമില്ല.

ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെ മഴ ശക്തമായേക്കും. കേരള-കർണ്ണാടക തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും  കാലാവസ്ഥാനീരിക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

യെല്ലോ അലര്‍ട്ട്

*2020 ഓഗസ്റ്റ് 1 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.*

*2020 ഓഗസ്റ്റ് 2 : ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 3 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.*

*2020 ഓഗസ്റ്റ് 4 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.*

*2020 ഓഗസ്റ്റ് 5 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസറഗോഡ്.*

Follow Us:
Download App:
  • android
  • ios