Asianet News MalayalamAsianet News Malayalam

ഐഎസ് തീവ്രവാദ കേസ്: വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്

കാസർകോട് സ്വദേശികൾക്കൊപ്പം ഐ എസ് തീവ്രവാദ സംഘടനയിൽ ചേരുന്നതിന് വേണ്ടി നാഷിദുൾ അഫ്ഗാനിസ്ഥാനിൽ എത്തുകയും സുരക്ഷാ സേനയുടെ പിടിയിലാകുകയുമായിരുന്നു.

5 years imprisonment  for wayanad native in isis terrorist case
Author
Kochi, First Published Nov 23, 2021, 4:22 PM IST

കൊച്ചി: ഐഎസ് തീവ്രവാദ കേസിൽ വയനാട് സ്വദേശിയ്ക്ക് അഞ്ച് വർഷം കഠിന തടവ്. കൽപ്പറ്റ സ്വദേശി നാഷിദുൾ ഹംസഫറിനെയാണ് കൊച്ചി എൻഐഎ (nia) കോടതി ശിക്ഷിച്ചത്. കാസർകോട് സ്വദേശികൾക്കൊപ്പം ഐ എസ് തീവ്രവാദ സംഘടനയിൽ ചേരുന്നതിന് വേണ്ടി നാഷിദുൾ അഫ്ഗാനിസ്ഥാനിൽ എത്തുകയും സുരക്ഷാ സേനയുടെ പിടിയിലാകുകയുമായിരുന്നു.

Zakir Naik| വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്‍റെ സംഘടനയ്ക്കുള്ള വിലക്ക് നീട്ടി കേന്ദ്രം

read more തിരികെ ബ്രിട്ടനിലെത്തണം; വിചാരണയ്ക്കും തയ്യാറെന്ന് മുന്‍ ഐഎസ് വധു ഷമീമ ബീഗം

2018 ൽ ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോഴാണ് നാഷിദുളിനെ എൻഐഎ അറസ്റ്റ് ചെയ്തത്. നാഷിദുളിനൊപ്പം ഐ എസിൽ ചേരാനായി പോയ മറ്റൊരു വയനാട് സ്വദേശി കേസിൽ മാപ്പ് സാക്ഷിയായി. നിലവിൽ മൂന്ന് വർഷത്തിലധികമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്ക് 1 വർഷവും 10 മാസവും കഴി‌ഞ്ഞാൽ ശിക്ഷ പൂർത്തിയാക്കി ജയിൽ മോചിതനാകാമെന്ന് കോടതി അറിയിച്ചു. 

യുഎസ്, യുദ്ധകുറ്റം മറച്ചുവച്ചു; സിറിയയിലെ ഒരു വ്യോമാക്രമണത്തിൽ കുട്ടികളടക്കം 80 മരണമെന്ന് വെളിപ്പെടുത്തല്‍

Follow Us:
Download App:
  • android
  • ios