ഇന്നലെ ചെന്നൈയിൽ നിന്നാണ് പ്രേം കുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്. ക്രെഡിറ്റ്‌ സൊസൈറ്റി നിക്ഷേപം ഉപയോഗിച്ചു സൗകര്യ നിക്ഷേപം നടത്തി എന്നാണ് പ്രേംകുമാറിനെതിരായ പരാതി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

കോഴിക്കോട് : മൾട്ടി സ്റ്റേറ്റ്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ ബിഎൽഎം ചെയർമാൻ പ്രേംകുമാറിനെ ഇന്ന് കോടതിക്ക് മുന്നിൽ ഹാജരാക്കും. കോഴിക്കോട് അഡിഷണൽ ചീഫ് ജസ്റ്റിസ്‌ (സാമ്പത്തിക കുറ്റകൃത്യ വിഭാഗം) വസതിയിൽ ആണ് ഹാജരാക്കുക. ഇന്നലെ ചെന്നൈയിൽ നിന്നാണ് പ്രേം കുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്. ക്രെഡിറ്റ്‌ സൊസൈറ്റി നിക്ഷേപം ഉപയോഗിച്ചു സൗകര്യ നിക്ഷേപം നടത്തി എന്നാണ് പ്രേംകുമാറിനെതിരായ പരാതി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഭാരത്‌ ലെജ്‌ന മൾട്ടി സ്റ്റേറ്റ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി(ബിഎൽഎം)യിലേക്ക്‌ നിക്ഷേപം സ്വ‍ീകരിക്കുന്നതിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്‌ നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 5000 കോടി രൂപയുടെ ഭീമമായ തട്ടിപ്പാണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബിഎൽഎം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. പ്രേംകുമാറിന്റെ നേതൃത്വത്തിലാണ്‌ തട്ടിപ്പ്‌ നടന്നതെന്ന്‌ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ചെന്നൈ ആസ്ഥാനമായി ആരംഭിച്ച ബിഎൽഎം സൊസൈറ്റിക്ക്‌ കേരളത്തിൽ മാത്രം 130 ബ്രാഞ്ചുകളാണുള്ളത്‌. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്‌. ബിഎൽഎം ചെയർമാന്‍റെ അറസ്റ്റ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്‍റെ ചിത്രത്തെ ചൊല്ലിയാണ് വിവാദം. അതേസമയം ജൂലൈ മൂന്നിന് തമിഴ് ചാനലിന്റെ ഡയറക്ടർമാർക്കൊപ്പം ആണ് പ്രേംകുമാർ മുഖ്യമന്ത്രി വിജയിയെ കണ്ടത്, സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്ന പ്രേംകുമാറും മറ്റുള്ളവർക്കൊപ്പം നിന്നു എന്നാണ് ഒരു ഓൺലൈൻ സൈറ്റിനോട് News Tamil 24x7 പ്രതികരിച്ചു.

തട്ടിപ്പുകാരനും മുഖ്യമന്ത്രിയും തമ്മിൽ എന്ത് ബന്ധമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ചോദിക്കുന്നു. പ്രേംകുമാറിന്‍റെ കമ്പനിയുടെ ബസുകൾ ടിവികെ പരിപാടികൾക്ക് ഉപയോഗിക്കുന്നുണ്ട്. വിശ്വസവോട്ടിന് മുൻപ് എംഎൽഎമാരെ കൊണ്ടുപോയത് ഈ ബസുകളിലാണ്. അറസ്റ്റിന് പിന്നാലെ ഇരുവർക്കും ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കാൻ നിർബന്ധിക്കുന്നുവെന്നും എന്നും ഉദയനിധി ആരോപിച്ചു. സംഭവത്തിൽ സിബിഐ, ഇഡി, എസ്എഫ്ഐഒ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.