പ്രളയ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് ഹൈക്കോടതി 50,000 രൂപ പിഴ ചുമത്തി. അബിൻ വർക്കി എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ഹൈക്കോടതി അഭിഭാഷകർ ഈ തുക അടയ്ക്കാമെന്ന് അറിയിച്ചു. ആദ്യം 5250 രൂപ പിഴയിട്ടത് മോട്ടോർ വാഹന വകുപ്പായിരുന്നു.

പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ 50,000 രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകർ അടയ്ക്കും. പ്രളയ രക്ഷാപ്രവർത്തനത്തിൽ ഇറങ്ങിയ വാഹനത്തിന്റെ 5000 രൂപ പിഴ ഹൈക്കോടതി 50,000 ആക്കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് ആറന്മുളയിൽ വള്ളസദ്യ നടത്തിയത് അഭിഭാഷക കൂട്ടായ്മയാണ് അന്ന് പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിച്ചത് ഈ വാഹനത്തിലും ആയിരുന്നു. അബിൻ വർക്കി എംഎൽഎയുടെ ഇടപെടലിലാണ് നടപടി.

50000 രൂപ പിഴയിട്ട സംഭവത്തിൽ ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി എന്നെയും വാഹന ഉടമയായ അമലിനും എതിരെ നടത്തിയ വിമർശനങ്ങൾക്ക് എംഎൽഎ മറുപടി നൽകി. ഹൈക്കോടതി വിധിയെ പൂർണ്ണമായും മാനിക്കുന്നുവെന്നും അതോടൊപ്പം ആറന്മുളയിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആറന്മുളക്കാരനെ സംരക്ഷിക്കുക എന്നുള്ളത് എന്റെ ഉത്തരവാദിത്തമാണെന്നും എംഎൽഎ പറഞ്ഞു.

ആദ്യം എം.വി.ഡി ഇട്ട പിഴത്തുകയായ 5250 രൂപ അടച്ചത് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയായിരുന്നുവെന്നും പുതിയ പിഴ തുകയായ 50000 രൂപ ഹൈക്കോടതിയിലെ അഭിഭാഷകർ അടയ്ക്കുമെന്നും എംഎൽഎ പറഞ്ഞു.