മലപ്പുറം: മലപ്പുറത്ത് 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ജില്ലയില്‍ നാല് ക്ലസ്റ്ററുകളാണ് ഇപ്പോള്‍ ഉള്ളത്. സമ്പർക്കത്തിലൂടെ പല മേഖലയിലും രോഗവ്യാപനം ഉണ്ടാകുന്നതില്‍ ജില്ലയിൽ അതീവ ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊന്നാനിയിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങി 25 ലേറെ പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ പലരുടെയും ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. പൊന്നാനിയില്‍ മാത്രം ഉറവിടം അറിയാത്ത കേസുകള്‍ 25 ആയി. 7266 ആന്റിജൻ ടെസ്റ്റ് പൊന്നാനിയിൽ നടത്തി. 89 പോസിറ്റീവ് കേസുകൾ കണ്ടെത്തി. നഗരസഭാ പരിധിയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കൽ ആവശ്യത്തിനും അത്യാവശ്യ കാര്യത്തിനും ആരും പുറത്തിറങ്ങരുത്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ റേഷൻ കാർഡ് കൈവശം വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജില്ലയില്‍ 15 പേര്‍ കൂടി രോഗമുക്തരായി. നിലവില്‍ 497 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

മാംസ വില്‍പ്പനക്കാരനായ പൊന്നാനി സ്വദേശി (39), ശുചീകരണ തൊഴിലാളിയായ പൊന്നാനി സ്വദേശി (47), ആയുര്‍വേദ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ പൊന്നാനി സ്വദേശി (54), പൊന്നാനി സ്വദേശി (54), വീട്ടമ്മമാരായ പൊന്നാനി സ്വദേശിനി (66), മാറഞ്ചേരി സ്വദേശിനി (23), പൊന്നാനി സ്വദേശിനി (21), പൊന്നാനി സ്വദേശി (65), നിര്‍മ്മാണ തൊഴിലാളിയായ പൊന്നാനി സ്വദേശി (50), പൊന്നാനി സഹകരണ ബാങ്ക് ജീവനക്കാരന്‍ പൊന്നാനി സ്വദേശി (47), പൊന്നാനി സ്വദേശിനിയായ വീട്ടമ്മ (56), സ്‌കൂള്‍ ബസ് ഡ്രൈവറായ പൊന്നാനി സ്വദേശി (58), മത്സ്യ തൊഴിലാളിയായ പൊന്നാനി സ്വദേശി (35), ബിസിനസുകാരനായ മാറഞ്ചേരി സ്വദേശി (70), പൊന്നാനി സ്വദേശിനികളായ 59 വയസുകാരി, 68 വയസുകാരി, പൊന്നാനി സ്വദേശി (72), പൊന്നാനി സ്വദേശിനി (32), പൊന്നാനിയിലെ അധ്യാപിക (36), ടെക്‌സ്റ്റൈല്‍സ് ജീവനക്കാരനായ പൊന്നാനി സ്വദേശി (22), മത്സ്യ തൊഴിലാളിയായ പൊന്നാനി സ്വദേശി (38), തുറമുഖ തൊഴിലാളിയായ പൊന്നാനി സ്വദേശി (38), വീട്ടമ്മയായ എടപ്പാള്‍ സ്വദേശിനി (31), വീട്ടമ്മയായ പൊന്നാനി സ്വദേശിനി (56) എന്നിവര്‍ക്കാണ് പൊന്നാനി താലൂക്കില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ഇന്ന് രോഗബാധ കണ്ടെത്തിയത്. 

ഇവര്‍ക്ക് പുറമെ ജൂണ്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച പറപ്പൂര്‍ സ്വദേശിയുമായി ബന്ധമുള്ള പറപ്പൂര്‍ സ്വദേശികളായ 38 വയസുകാരന്‍, 29 വയസുകാരന്‍, ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി നഗരസഭ കൗണ്‍സിലറുടെ മകള്‍ ഏഴ് വയസുകാരി എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ജൂണ്‍ 21 ന് ആന്ധ്രപ്രദേശില്‍ നിന്നെത്തിയ തൃപ്രങ്ങോട് സ്വദേശി (28), ജൂണ്‍ 29 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (45), ജൂണ്‍ 25 ന് മുംബൈയില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശി (39), ജൂണ്‍ 20 ന് കര്‍ണ്ണാടകയില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി (42), ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (36) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന കരിപ്പൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (52), ജൂലൈ നാലിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുവെള്ളൂര്‍ സ്വദേശി (53), ജൂലൈ 10 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (57), ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ സ്വദേശി (36), ജൂണ്‍ 17 ന് മാല്‍ഡോവയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വഴിക്കടവ് സ്വദേശി (18), ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുറ്റിപ്പുറം സ്വദേശി (26), ജൂലൈ ഒമ്പതിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ സ്വദേശി (52), ജൂണ്‍ 22 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വഴിക്കടവ് സ്വദേശി (52), ജൂലൈ 10 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (27), ജൂലൈ നാലിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വെട്ടം സ്വദേശി (26), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എ.ആര്‍. നഗര്‍ സ്വദേശി (57), ജൂലൈ 10 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് സ്വദേശി (30), ജൂണ്‍ 20ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്നാനി സ്വദേശി (37), ജൂണ്‍ 20 ന് ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ എ.ആര്‍. നഗര്‍ സ്വദേശി (30), ജൂണ്‍ 24 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മുണ്ടം സ്വദേശി (22), ജൂണ്‍ 24 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരുനാവായ സ്വദേശി (28), ജൂണ്‍ 21 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തൃപ്രങ്ങോട് സ്വദേശി (37), ജൂണ്‍ 26 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടരിക്കോട് സ്വദേശി (39), ജൂണ്‍ 27 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുറ്റിപ്പുറം സ്വദേശിനി (നാല് വയസ്) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.