ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ കൊവിഡ് 19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു. ഇന്ന്  രോഗം സ്ഥിരീകരിച്ച 84 പേരിൽ 62 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഏറെ ആശങ്കയുള്ള ചെട്ടിക്കാട് ക്ലസ്റ്ററിൽ 27 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 

കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കും ചെല്ലാനം ഹാർബറുമായുള്ള സമ്പർക്കത്തിൽ മൂന്ന് പേർക്കും രോഗം ബാധിച്ചു. നൂറനാട് ഐടിബിപി ക്യാമ്പിലെ സമ്പർക്ക പട്ടികയിലുള്ള രണ്ട് വള്ളികുന്നം സ്വദേശികൾക്കും സൗത്ത് പൊലീസ് സ്റ്റേഷൻ ക്ലസ്റ്ററിൽ ഒരാൾക്കും വൈറസ് ബാധയുണ്ടായി.  ആകെ 691 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.  ഇന്ന് 80 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്.