കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 778 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 86 എണ്ണം പോസിറ്റീവ്. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. 

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 14 പേര്‍ക്ക് രോഗം ബാധിച്ചു.  എരുമേലി, മാടപ്പള്ളി, പാമ്പാടി, വാഴപ്പള്ളി, വാഴൂര്‍-6 വീതം, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്, മീനടം, കൂരോപ്പട-4 വീതം, തിരുവാര്‍പ്പ്-3 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. 

ഇന്ന് ജില്ലയില്‍ 96 പേര്‍ രോഗമുക്തരായി. നിലവില്‍ 1475  പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3992 പേര്‍ക്ക് രോഗം ബാധിച്ചു. 2514  പേര്‍ രോഗമുക്തരായി. ആകെ 15034 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.