Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് 87 പേര്‍ക്ക് കൂടി കൊവിഡ്; കൊണ്ടോട്ടിയിൽ രോഗ വ്യാപനം തുടരുന്നു

കൊണ്ടോട്ടിയിൽ രോഗ വ്യാപനം തുടരുകയാണ്. ഇന്ന് പ്രദേശത്ത് മാത്രം 19 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അതേ സമയം ജില്ലയില്‍ ഇന്ന്  34 പേര്‍‌ രോഗമുക്തി നേടി. 

87 new covid 19 positive case confirmed in malappuram
Author
Malappuram, First Published Jul 29, 2020, 6:37 PM IST

മലപ്പുറം: മലപ്പുറം ജില്ലയില്‍ 87 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 15 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. കൊണ്ടോട്ടിയിൽ രോഗ വ്യാപനം തുടരുകയാണ്. ഇന്ന് പ്രദേശത്ത് മാത്രം 19 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അതേ സമയം ജില്ലയില്‍ ഇന്ന്  34 പേര്‍‌ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ ഉള്ളത് 641 പേരാണ്.  ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,962 പേര്‍ക്ക്. 1,099 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ആകെ നിരീക്ഷണത്തിലുള്ളത് 34,709 പേര്‍ ആണ്.

കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സന്‍ (67) ആണ് ഇന്ന്  മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പത്തായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 34 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,310 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ മൂത്തേടം സ്വദേശി (23), മലപ്പുറം സ്വദേശി (25), ചോക്കാട് സ്വദേശി (19), കുഴിമണ്ണ സ്വദേശിനി (80), കൊണ്ടോട്ടി സ്വദേശി (മൂന്ന്), കൊണ്ടോട്ടി സ്വദേശി (ഒന്ന്), കൊണ്ടോട്ടി സ്വദേശിനി (32), കൊണ്ടോട്ടി സ്വദേശിനി (എട്ട്), കൊണ്ടോട്ടി സ്വദേശി (13), കൊണ്ടോട്ടി സ്വദേശിനി (37), പള്ളിക്കല്‍ സ്വദേശിനി (17), പള്ളിക്കല്‍ സ്വദേശിനി (12), കൊണ്ടോട്ടി സ്വദേശി (13), കീഴാറ്റൂര്‍ സ്വദേശിനി (22), എ.ആര്‍ നഗര്‍ സ്വദേശി (40), ചുങ്കത്തറ സ്വദേശി (31), പുളിക്കല്‍ സ്വദേശി (33), പെരുവെള്ളൂര്‍ സ്വദേശിനി (ആറ്), തിരുനാവായ സ്വദേശി (38), തിരുനാവായ സ്വദേശി (34), പെരുവെള്ളൂര്‍ സ്വദേശിനി (25), പെരുവെള്ളൂര്‍ സ്വദേശി (അഞ്ച്), പെരിന്തല്‍മണ്ണ സ്വദേശി (41), പെരിന്തല്‍മണ്ണ സ്വദേശി (44), ചുങ്കത്തറ സ്വദേശിനി (എട്ട്), ചുങ്കത്തറ സ്വദേശി (11), മങ്കട സ്വദേശി (26), പൊന്നാനി സ്വദേശിനി (36), കരുവാരക്കുണ്ട് സ്വദേശിനി (14), വഴിക്കടവ് സ്വദേശി (70), മമ്പാട് സ്വദേശിനി (23), മമ്പാട് സ്വദേശിനി (ആറ്), മമ്പാട് സ്വദേശിനി (27), പെരിന്തന്‍മണ്ണ സ്വദേശി (83), കുഴിമണ്ണ സ്വദേശി (23), വയനാട് മുള്ളങ്കൊല്ലി സ്വദേശി (36) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ മമ്പാട് സ്വദേശി (67), പള്ളിക്കല്‍ സ്വദേശി (26), കുഴിമണ്ണ സ്വദേശി (26), കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡിലെ പെയ്ഡ് കോവിഡ് കെയര്‍ സെന്ററിലെ മാനേജറായ എടക്കര സ്വദേശി (58), പള്ളിക്കല്‍ സ്വദേശി (41), കൊണ്ടോട്ടി സ്വദേശി (16), പുളിക്കല്‍ സ്വദേശി (50), കൊണ്ടോട്ടി സ്വദേശി (54), തിരുവനന്തപുരത്ത് നിന്നെത്തിയ പറപ്പൂര്‍ സ്വദേശി (39), മൊറയൂര്‍ സ്വദേശി (55), കാവനൂര്‍ സ്വദേശി (23), എടക്കര സ്വദേശി (44), മഞ്ചേരി സ്വദേശി (28), കാവനൂര്‍ സ്വദേശി (30), കുഴിമണ്ണ സ്വദേശി (49) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ചെന്നൈയില്‍ നിന്നെത്തിയ പോരൂര്‍ സ്വദേശി (59), കൊല്‍ക്കത്തയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശി (36), ബംഗളൂരുവില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (33), ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (65), ബംഗളൂരുവില്‍ നിന്നെത്തിയ അരീക്കോട് സ്വദേശി (30), സേലത്ത് നിന്നെത്തിയ ചോക്കാട് സ്വദേശിനി (38), കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (36) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

Follow Us:
Download App:
  • android
  • ios