കണ്ണൂർ: തലശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തിരുവങ്ങാട് കിഴക്കയിൽ വീട്ടിൽ അനീഷിന്റെ മകൻ കിരണാണ് മരിച്ചത്. വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കാൻ സമ്മതിക്കാത്തതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സമാനമായി മൊബൈൽ പിടിച്ചു വാങ്ങിയതിന് വെള്ളിയാഴ്ച രാത്രി ഒൻപതാം ക്ലാസ് വിദ്യാർത്ഥി പയ്യന്നൂരിൽ തൂങ്ങി മരിച്ചിരുന്നു.