കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 97 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 84 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 19 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ചെല്ലാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 201 ആയി. 

ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിലും രോഗികളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ആലുവ ക്ലസ്റ്ററിൽ 37 പേർക്കും കീഴ്മാട് ക്ലസ്റ്ററിൽ 15 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ നാല് ആരോഗ്യപ്രവർത്തകർക്കു കൂടി രോഗബാധയുണ്ടായിട്ടുണ്ട്.  ജില്ലയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 764 പേരാണ്. ഇന്ന് 8 പേർ രോഗമുക്തി നേടി.