27ന് വൈകിട്ട് ആറരയോടെ വീടിന് സമീപമുള്ള കടയില്‍ മുറുക്കാന്‍ വാങ്ങാന്‍ പോയതായിരുന്നു ചന്ദ്രന്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീടിന് സമീപമുള്ള കടയിലേക്ക് പോയ വയോധികനെ കാണാതായതായി പരാതി. സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. മണിച്ചിറ സ്വദേശി ചന്ദ്രനെയാണ് കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. 75വയസുള്ള ചന്ദ്രനെ ഇക്കഴിഞ്ഞ 27 മുതലാണ് കാണാതായത്. 27ന് വൈകിട്ട് ആറരയോടെ വീടിന് സമീപമുള്ള കടയില്‍ മുറുക്കാന്‍ വാങ്ങാന്‍ പോയതായിരുന്നു ചന്ദ്രന്‍. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് പരാതി. കുടുംബത്തിന്‍റെ പരാതിയില്‍ കേസെടുത്ത സുല്‍ത്താന്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുത്തനുടുപ്പിട്ട് കളിച്ചിരിയുമായി അബിഗേല്‍, ഇനി അച്ഛന്‍റെയും അമ്മയുടെയും സ്നേഹത്തണലില്‍

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews