അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരായ എതിർപ്പിൽ ഒട്ടും വീട്ടുവീഴ്ചയില്ലെന്ന് പ്രതികരണങ്ങളിലൂടെ പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. 

തിരുവനന്തപുരം: ഡിസിസി പുനസംഘടനയിൽ കലാപം തുടരുന്നതിനിടെ കെ സി വേണുഗോപാലിനെതിരെ എ ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിലേക്ക്. പട്ടികയെ ചൊല്ലിയുള്ള പരസ്യപ്പോര് തുടരുന്നതിനിടെയാണ് വേണുഗോപാലിന് എതിരെയുള്ള എ ഐ ഗ്രൂപ്പുകളുടെ പുതിയ നീക്കം. ഗ്രൂപ്പല്ല പ്രധാനമെന്ന് പറഞ്ഞ് അച്ചടക്കത്തിന്‍റെ വാളോങ്ങുന്ന വേണുഗോപാൽ സ്വയം ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. 

ചർച്ചകൾക്കായി കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അടുത്തയാഴ്ച്ച വരാനിരിക്കെ കെപിസിസി നേതൃത്വം മുൻകൈ എടുത്താല്‍ ചർച്ചകൾക്ക് തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുമ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്ന് പറഞ്ഞ് സുധാകരൻ ഉമ്മൻ ചാണ്ടിയെ സ്വാഗതം ചെയ്തു. പുനസംഘടനയിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി സംസാരിച്ചുവെന്ന് വ്യക്തമാക്കി ഗ്രൂപ്പ് നേതാക്കളുടെ ആരോപണങ്ങളെ വർക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദീഖ് വീണ്ടും തള്ളി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.