ദുർമന്ത്രവാദവും ആഭിചാരവും തടയാൻ സംസ്ഥാനത്ത് ബില്‍ തയാറാകുന്നു. ത്തനംതിട്ട ഇലന്തൂരിലെ നരബലിക്ക് പിന്നാലെയാണ് ബില്ല് തയാറാക്കാനുള്ള വിദ്ഗ്ധ സമിതിയെ നിയോഗിച്ചത്. ബില്‍ എപ്പോള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നതില്‍ തീരുമാനമെടുത്തിട്ടില്ല.

തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാരവും തടയാൻ സംസ്ഥാനത്ത് ബില്‍ തയാറാകുന്നു. നരബലി, ജീവനോടെയുള്ള സംസ്കാരം, മരണകാരണമാകുന്ന പ്രവൃത്തികള്‍ എന്നിവക്ക് ബില്ലില്‍ ജീവപര്യന്തം ശിക്ഷ ശുപാർശ ചെയ്യുന്നു. പത്തനംതിട്ട ഇലന്തൂരിലെ നരബലിക്ക് പിന്നാലെയാണ് ബില്ല് തയാറാക്കാനുള്ള വിദ്ഗ്ധ സമിതിയെ നിയോഗിച്ചത്. മാരകമായി പരിക്കേല്‍പ്പിക്കുന്നതും ആഭിചാര ക്രിയകളുടെ പേരില്‍ ലൈംഗികാതിക്രമം നടത്തുന്നതിനും ജീവന് ഹാനികരമാവുന്ന പദാർത്ഥങ്ങള്‍ കഴിപ്പിക്കുന്നതിനും പത്ത് വർഷം തടവും ശുപാർശ ചെയ്യുന്നുണ്ട്. ബാധയൊഴിപ്പിക്കാനായി ഉള്ള മർദനത്തിന് 7 വർഷം തടവാണ് കരട് ബില്ലില്‍ ഉള്ളത്. എന്നാല്‍, ബില്‍ എപ്പോള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നതില്‍ തീരുമാനമെടുത്തിട്ടില്ല.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News