Asianet News MalayalamAsianet News Malayalam

ചാൻസല‍ർ സ്ഥാനത്ത് നിന്ന് ​ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ,എതിർക്കാൻ പ്രതിപക്ഷം.​ഗവർണർ ഒപ്പിട്ടേക്കില്ല

ബില്ലിന്മേൽ ചൂടേറിയ വാദപ്രതിവാദങ്ങൾക്കാണ് സാധ്യത. ചർച്ചക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടുന്ന ബിൽ 13 ന് പാസ്സാക്കാനാണ് സർക്കാർ നീക്കം

A bill to remove the governor from the post of chancellor is in the assembly today
Author
First Published Dec 7, 2022, 6:03 AM IST

 

തിരുവനന്തപുരം : 14 സർവ്വകലാശാലകളുടേയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുക. ഗവർണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധനെ ചാൻസലർ ആക്കാനാണ് ബില്ലിലെ വ്യവസ്ഥ. ഭരണഘടനാ പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മാറ്റമെന്നാണ് ബില്ലിലെ വിശദീകരണം. 

ഇംഗ്ലീഷ് പരിഭാഷയിലുള്ള ബിൽ അവതരണത്തിന് ഗവർണർ മുൻകൂർ അനുമതി നൽകിയിരുന്നു. ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർക്കും. ബില്ലിന്മേൽ ചൂടേറിയ വാദപ്രതിവാദങ്ങൾക്കാണ് സാധ്യത. ചർച്ചക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടുന്ന ബിൽ 13 ന് പാസ്സാക്കാനാണ് സർക്കാർ നീക്കം. ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ഓ‌ർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. സമാന നിലയിൽ ബില്ലിലും ഗവർണർ ഒപ്പിടാൻ ഇടയില്ല

നിയസഭയിൽ ചാൻസ്ലർ ബിൽ അവതരണത്തിന് ഗവർണറുടെ അനുമതി

Follow Us:
Download App:
  • android
  • ios